ജില്ലയില്‍ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് വിദഗ്ദ പരിശോധന നടത്തുന്ന സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ ഡോക്ടറേറ്റുള്ളവര്‍, വിവിധ പുനരധിവാസ പദ്ധതികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 31 നകം നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.). കളക്ടറേറ്റ് വയനാട് പിന്‍ 673121 വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍- 04936 202251.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







