വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി
നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സേനയും മാനന്ത വാടി ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും വെള്ളമുണ്ട പോലീസും ചേർന്ന് പിടികൂടി യത്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ വധശ്രമത്തിനും, തുമ്പ പോലീസ് സ്റ്റേഷനിൽ മോഷണ കുറ്റത്തിനും, തിരുവല്ലം, നെയ്യാർഡാം, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ മറ്റു കുറ്റകൃത്യങ്ങൾക്കും ഇയാൾക്കെതിരെ കേസുകളു ണ്ട്. കേസുകളിൽ ജാമ്യമെടുത്ത് വയനാട്, പടിഞ്ഞാറത്തറയിൽ ഏഴു മാസത്തോള മായി വാടകക്ക് താമസിച്ചു വരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ വാങ്ങി പടിഞ്ഞാറത്തറയിൽ എത്തിച്ചായിരുന്നു വിൽപ്പന. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ