25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

സീറ്റൊഴിവുകൾ

കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ സുൽത്താൻ ബത്തേരി പൂമലയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് എജുക്കേഷൻ സെന്ററിൽ സീറ്റൊഴിവുകൾ. ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച് -1, ഗണിത ശാസ്ത്ര വിഭാഗത്തിൽ എസ്‌സി, പിഎച്ച്, എൽസി -1, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ

കായിക പരിശീലകരെ നിയമിക്കുന്നു.

സുൽത്താൻ ബത്തേരി ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിയിലേക്ക് കായിക പരിശീലകരെ നിയമിക്കുന്നു. നെറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നീസ്, അത്ലറ്റിക്സ്  എന്നിവയിയിലാണ് നിയമനം. യോഗ്യത സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് /ആധാർ   എന്നിവ

ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ നിയമനം

മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിൽ ഇംഗ്ലീഷ് ലക്ചറർ, ട്രേഡ് ടെക്നീഷ്യൻ കാർപെന്ററി/ ഷീറ്റ് മെറ്റൽ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ്ധമുള്ളവർക്ക് ലക്ചറർ തസ്തികയിലേക്കും ഐടിഐ, വിഎച്ച്എസ്‌സി, ടിഎച്ച്എസ്‌എസ്‌എൽസി യോഗ്യതയുള്ളവർക്ക്

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.

ബത്തേരി: ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ – കോളേരി ശ്രീ

ട്യൂട്ടര്‍/ ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്,  ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക്

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.