പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്. ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും ധർണയും നടത്തിയത്.

പാൽ സംഭരണ വില 70 രൂപ ആക്കുക, കലഹരണപ്പെട്ട ചാർട് പരിഷ്കരിക്കുക, അളക്കുന്ന പാലിനാ നുപതികമായി സബ്‌സിഡികൾ ബാങ്ക് വഴി കർഷകർക്ക് നേരിട്ട് നൽകുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ക്ഷീര കർഷകർ പ്രകടനമായി കൽപ്പറ്റ മിൽമ പ്ലാന്റിന് മുന്നിൽ ധർണ സമരം നടത്തി.
മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (എം.ഡി.എഫ്. എ ) പ്രസിഡന്റ് ജനകൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.
ജില്ല പ്രസിഡന്റ്‌ മത്തായി പുള്ളോർക്കൂടി അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ട്രഷറർ ലില്ലി മാത്യു, വിവിധ കർഷക പ്രതിനിധികൾ അഭിവാദ്യം അർപ്പിച്ചു.

ജില്ല സെക്രട്ടറി അന്നമ്മ കെ സി സ്വാഗതവും
ജോയിൻ സെക്രട്ടറി വിനീത് നന്ദിയും പറഞ്ഞു,

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത്

പരസ്യം വിവാദമായി, ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ, ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ

പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള

ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ

ദര്‍ഘാസ് ക്ഷണിച്ചു.

മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.