സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്‌ടു യോഗ്യതയുള്ള 18 നും 40 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ ലഭ്യമാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ), യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ഓഗസ്റ്റ് രണ്ട് രാവിലെ 10 ന് തിരുവനന്തപുരം വികാസ്ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ-0471 2308630.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







