റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണോ? ഇനി മുതല്‍ ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇനി മുതല്‍ പ്രാബല്യത്തില്‍. യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പ്രധാനമായും

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി. കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/എസ്.ടി/ഒ.ബി.സി (എച്ച്)/ഒ.ഇ.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് www.ihrdadmission.org ലോ,

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.