വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരനെയോ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെയോ നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്, ടെലിഫോണ്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്ന് യുവതിയെ വിലക്കികൊണ്ടാണ് ഉത്തരവ്.
2019ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഒരു ആശ്രമത്തില്‍വെച്ചായിരുന്നു ഇത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താന്‍ വൃദ്ധനും വിവാഹിതനാണെന്നും പറഞ്ഞത് പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയാണ് പരാതിക്കാരന്‍ ചെയ്തത്. യുവതിയും ഇതേ സമയത്ത് വിവാഹിതയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരാതിക്കാരനെയും മക്കളെയും പിന്തുടര്‍ന്നു. ഒരു ദിവസം പരാതിക്കാരന്റെ വീട്ടിലെത്തി ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. തന്നെ അവഗണിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.