പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള സ്ഥാപങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 49 സീറ്റുള്ള എ.സി/നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ഉടമകള്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ക്വട്ടേഷനില്‍ 50 പേര്‍ക്കുള്ള ഭക്ഷണ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ – 04936 202232.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും
നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്