നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസം കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച്, അതായത് കൊളസ്‌ട്രോല്‍ നില, രക്തസമ്മര്‍ദം, ബിഎംഐ, മെഡിക്കേഷന്‍, പുകവലിക്കുന്ന സ്വഭാവം, പ്രമേഹം ഇതെല്ലാം നോക്കിയാണ് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്തുന്നത്. പുതിയ പഠനത്തില്‍ ഹൃദയാരോഗ്യത്തിന്റെ അപകടനില സൂചിപ്പിക്കുക വയസിന്റെ രൂപത്തിലാണ്.

ഇത്തരത്തില്‍ ഹൃദയത്തിന്റെ വയസ് കണക്കാക്കുന്നത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണെന്ന് മുതിര്‍ന്ന ഡോക്ടറായ ഡോ സാദിയ ഖാന്‍ പറയുന്നു. നിങ്ങളുടെ കൃത്യമായ വയസിനെ നിങ്ങള്‍ക്ക് ഹൃദയാഘാതം, സ്ട്രാക്ക് അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യതയുടെ അടുത്ത പത്തുവര്‍ഷത്തേക്കുള്ള വിവരങ്ങളെ സംഖ്യാരൂപത്തിലാക്കി അതുമായി താരതമ്യം ചെയ്യുകയാണിവിടെ ചെയ്യുന്നതെന്നാണ് സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിക്കുന്നത്.

ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് മനസിലാക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കി ഹൃദ്രോഗങ്ങളെ അകറ്റാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം ഇല്ലാത്ത 14,000 പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. മുപ്പത് മുതല്‍ 70 വരെ പ്രായമുള്ള വ്യക്തികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ ആരോഗ്യത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ശേഖരിച്ച ശേഷം, ഹൃദയത്തിന്റെ വയസ് കണക്കുകൂട്ടി. ഇതിനെ അവരുടെ യഥാര്‍ത്ഥ വയസുമായി താരതമ്യം ചെയ്തു. ഇതില്‍ പലരുടെയും ഹൃദയം അപകടമായ നിലയിലായിരുന്നു. ഇത് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി താരതമ്യം ചെയ്താല്‍ വളരെ കൂടിയനിലയിലാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സ്ത്രീകളില്‍ ഹൃദയത്തിന്റെ ഏകദേശ പ്രായം 55.4 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍, അവരുടെ യഥാര്‍ത്ഥ പ്രായം 51.3 മാത്രമായിരുന്നു. എന്നാല്‍ പുരുഷന്മാരില്‍ ഇത് യഥാക്രമം, 56.7, 49.7 എന്നീ നിലകളിലാണ് രേഖപ്പെടുത്തിയത്.

അഞ്ച് വയസില്‍ കൂടുതല്‍ വ്യത്യാസം വരുന്ന ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ ഈ പഠനത്തിന് ചില പോരായ്മകള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.