ഭക്ഷണം കഴിഞ്ഞ ഉടനെ ഷവറിന് കീഴിൽ നിന്ന് കുളിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ലൈഫ്‌സ്റ്റൈൽ പരിശീലകനായ ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു. ഇത് ദഹനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും ബാധിക്കാമെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി ദഹനത്തെ ബാധിക്കാം. ഭക്ഷണത്തിനു ശേഷം കുറഞ്ഞത് ഒന്നര മുതൽ രണ്ടര മണിക്കൂർ കഴിഞ്ഞ ശേഷം കുളിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ലൂക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
മലബന്ധം, ദഹനക്കുറവ് തുടങ്ങിയ പ്രശ്നമുള്ളവർ ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്. ഭക്ഷണത്തിന് തൊട്ട് മുമ്പ് കുളിക്കുന്നതും നല്ലതല്ല അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 90-120 മിനിറ്റ് കഴിഞ്ഞ് കുളിക്കുക എന്ന് ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു
ഷവറിന് കീഴെ നിൽക്കുമ്പോൾ, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പിൽ സുഗന്ധത്തിനായി ചേർക്കുന്ന ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. കൂടുതൽ സോപ്പ് ഉപയോഗിച്ചാൽ ചർമ്മം നല്ലതുപോലെ വരണ്ടുപോകാൻ ഇടയാക്കും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക