കയ്യിലുണ്ടായിരുന്നത് വ്യാജ ആധാർ കാർഡ് മുതൽ റേഷൻ കാർഡ് വരെ; തമിഴ് സിനിമയിൽ വരെ അഭിനയിച്ചു: അനധികൃത കുടിയേറ്റക്കാരിയായ ബംഗ്ലാദേശി മോഡല്‍ ഇന്ത്യയിൽ പിടിയിൽ

ആധാർ കാർഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിർമിച്ച്‌ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്ബനിയിലെ കാബിൻ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിർമിച്ച പ്രതി, ഇത് ഉപയോഗിച്ച്‌ വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023-ലാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് കൊല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാനും മറ്റും വ്യാജമായി നിർമിച്ച തിരച്ചറിയില്‍രേഖകളാണ് പ്രതി വീട്ടുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേർച്ചയില്‍ അല്ലെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്.

ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ് യുവതി വിവാഹംചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. നാദിയ ജില്ലയിലാണ് ഇരുവരും വിവാഹം രജിസ്റ്റർചെയ്തിരുന്നത്. തുടർന്ന് കൊല്‍ക്കത്ത പാർക്ക് സ്ട്രീറ്റിലെയും പിന്നീട് ഗോള്‍ഫ്ഗ്രീനിലെയും ഫ്ളാറ്റുകളില്‍ ഒരുമിച്ച്‌ താമസം ആരംഭിച്ചു. ഭർത്താവിന്റെ പാസ്പോർട്ടും യുവതി കൈവശപ്പെടുത്തിയിരുന്നതായും ഒരു പ്രാദേശിക ഏജന്റ് മുഖേനയാണ് യുവതി റേഷൻ കാർഡ് അടക്കമുള്ള രേഖകള്‍ വ്യാജമായി നിർമിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച്‌ വിവിധ സൗന്ദര്യമത്സരങ്ങളിലടക്കം പങ്കെടുത്ത മോഡലാണ് ശാന്ത പോള്‍. 2019-ല്‍ മിസ് ഏഷ്യ ഗ്ലോബല്‍ സൗന്ദര്യപ്പട്ടവും കരസ്ഥമാക്കിയിരുന്നു. ഇതിനുശേഷമാണ് ബംഗ്ലാദേശിലെ ഒരു വിമാനക്കമ്ബനിയിലും ജോലിയില്‍ചേർന്നത്. ഇന്ത്യയിലെത്തിയതിന് ശേഷവും മോഡലിങ് രംഗത്ത് സജീവമായി. ചില തമിഴ്, ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചു. നിലവില്‍ ഒരു ഒഡിയ ചിത്രത്തില്‍ അഭിനയിക്കാനായി കരാറൊപ്പിട്ടിരുന്നതായും പോലീസ് പറഞ്ഞു.

സ്പോട്ട് അഡ്മിഷൻ

നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.

റേഷൻ വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡിന് 5 കിലോഗ്രാം അരിയും എൻപിഎസ് (നീല) കാർഡിന് 10 കി. ഗ്രാം അരിയും അധിക വിഹിതമായും എൻപിഎൻഎസ് (വെള്ള) കാർഡിന് സാധാരണ വിഹിതമായി 15 കി.ഗ്രാം

അപേക്ഷ ക്ഷണിച്ചു.

ജില്ലാ പട്ടികജാതി/ പട്ടികവർഗ മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘത്തിൻ്റെ (പ്രിയദർശിനി ട്രാൻസ്പോർട്ട്) ഉടമസ്ഥതയിലുള്ള കെ എൽ 12 ഇ 4657 സ്റ്റേജ് ക്യാരേജ് ബസ്സ് അറ്റകുറ്റപ്പണി നടത്തി ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് അപേക്ഷ

ലേലം

കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.