മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിന ആഘോഷങ്ങൾ വിപുലമായി നടത്തി.വ്യാപാരഭവനിൽ പ്രസിഡന്റ് കെ.ഉസ്മാൻ പതാക ഉയർത്തി .തുടർന്ന് ടൗണിൽ നടത്തിയ വിളംബര ജാഥക്ക് സി.കെ സുജിത് കെ എക്സ് ജോർജ്, ജോൺസൺ,കെ ഷാനു, അൻവർ കെ.സി, മഹേഷ്, മജീദ്,നിസാർ കെ റഫീഖ് എം ബഷീർ റോബി ചാക്കൊ ഇക്ബാൽ റജീന, സുലൈമാൻ, അലി ഐഡിയൽ റഷീദ് ഷാജി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടത്തിയ പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറികെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് വിലാസിനി ,യൂത്ത് പ്രസിഡണ്ട് സമിതി ജില്ലാ സെക്രട്ടറി ,എംപിസിബി സംസ്ഥാന കൗൺസിൽ അംഗം എൻ വി അനിൽകുമാർ, കെ പ്രേമൻ,എം ബഷീർ എന്നിവർ സംസാരിച്ചു. വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.