തലപ്പുഴ : 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി. അപകടാവസ്ഥയിലായ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വികസന സെമിനാറിലടക്കം പുതിയ വർഷത്തെ പദ്ധതികളിൽ പാലം പുനർ നിർമാണം ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
എന്നാൽ അതും അവഗണിക്കപ്പെട്ടു.
മന്ത്രിയും മണ്ഡലം എം.എൽ.എയുമായ ഒ.ആർ കേളു മുൻപ് സ്ഥലം സന്ദർശിക്കുകയും പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ദിവസം വീണ്ടും പാലത്തിന്റെ പില്ലർ അടർന്നു മാറിയതിനാൽ തന്നെ നിലവിൽ അതിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ 3 കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാർത്ഥികളടക്കമുള്ള പ്രദേശ വാസികൾക്ക് തലപ്പുഴ ടൗണിൽ എത്താൻ.
ഇത് അധികൃതർ വരുത്തി വെച്ച ദുരന്തമാണ്. അതിനാൽ
അടിയന്തരമായി പാലം പുനർ നിർമിച്ച് കാട്ടേരിക്കുന്ന്കാരുടെ പ്രതിസന്ധി മറികടക്കാൻ ഉള്ള സത്വര നടപടികൾ അധികൃതർ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീർ പി, ഷൗക്കത്തലി കെ, ഗഫൂർ എം, വി കെ മുഹമ്മദലി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം