സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് നടത്തി.

കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് നടത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില നൽകുക, കർഷക പെൻഷൻ കുടിശ്ശിഖ തീർത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറക്കുകയും ചെയ്യുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഇരുപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പനമരം കൃഷിഭവനു മുൻപിൽ നടന്ന ധർണ്ണ
ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി, എസ്.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയൻ, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ പ്രസംഗിച്ചു. സെക്രട്ടറി
നാസർ കേളോത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ.അബു നന്ദിയും പറഞ്ഞു.വെള്ളമുണ്ട കൃഷി ഭവന് മുന്നിൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് മുതിര മായൻ ഉൽഘാടനം ചെയ്തു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ,എ.കെ.ഇബ്രാഹിം,സി.മമ്മുഹാജി,എ.കെ.നാസർ,കെ.കെ.സി.മൈമൂന,റംല മുഹമ്മദ്,കമറുലൈല,സി.ഖാദർ ഹാജി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,റിൻഷാദ്,പി.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; ‘ബോള്‍ട്ട്’ ടെസ്റ്റിലൂടെ

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. എന്താണ് ബോള്‍ട്ട് ടെസ്റ്റ് സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ

ആധാർകാർഡ് പൗരത്വത്തിൻ്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.