കോട്ടത്തറ:
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, മേരാ യുവ ഭാരതിന്റെയും ലഹരിവർജ്ജന മിഷൻ വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി പ്രധാനാധ്യാപിക എ.എം. രജനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത്, വിമുക്തി ക്ലബ്ബ് ചാർജ്ജ് ഓഫീസർ പി.എസ് പ്രദീപ്, കെ.ജി സുനിത്ത് ജോർജ്, പി.എൻ ദീപ്തി, സി.ആർ.സ്മിത, ഷാനവാസ് ഖാൻ, ഡയാന സജീഷ്, പി.കെ.ശ്യാം തുടങ്ങിയവർ സംസാരിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം