കുടുംബശ്രീ മിഷൻ ജില്ലാ എഫ്.എൻ.എച്.ഡബ്ലിയു പദ്ധതിയുടെ ഭാഗമായി കർക്കിടക ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ സ്വാസ്ഥ്യം-2025 സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഘ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സ്നേഹിത ബ്രോഷറിന്റെ പ്രകാശനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ജില്ലാ എസ്പി. തപോഷ് ബസുമതാരിക്ക് നൽകിയും സ്നേഹിത വിസിറ്റിംഗ് കാർഡിന്റെ പ്രകാശനം അസിസ്റ്റന്റ് ജില്ലാ കളക്ടർ പി.പി അർച്ചന, സബ് കളക്ടർ അതുൽ സാഗറിന് നൽകിയും നിർവഹിച്ചു. ജില്ലാ ആയൂർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ കർക്കിടക മാസത്തെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും സംസാരിച്ചു.
കർക്കിടക മാസത്തിൽ കഴിക്കേണ്ട ഇലക്കറികൾ, കർക്കിടക കഞ്ഞി, ഉലുവ കഞ്ഞി, ഔഷധ കഞ്ഞി വിവിധ തരം പുഴുക്കുകൾ, മുത്തിൾ, പൊതിന, മുതിര, കുരുമുളക് എന്നിവയുടെ ചമ്മന്തികൾ, സാലഡുകൾ, ചേനത്തണ്ട് ചെറുപയർ തോരൻ, കൂട്ടുകറി, വാഴകൂമ്പ് തോരൻ, പപ്പായ പച്ചടി, മരുന്ന് പൊടി തുടങ്ങിയവയ പരിപാടിയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധയിനം ഔഷധ സസ്യങ്ങളുടെ പ്രദർശനവും പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും സെമിനാറും നടത്തി.
ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റജീന വി. കെ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.എം സെലീന, ഡോ. വിഞ്ചു വി.എസ്, ഡോ. വിജൂല ബാലകൃഷ്ണൻ, ഡോ. സുൽഫത്ത്, മെഡിക്കൽ ഓഫീസർ ഷിംന മോൾ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺകുമാർ, ഡോ അനു ജോസ്, ഓപ്റ്റോമെട്രിസ്റ്റ് മനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.