ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക വിഹിതമായും, എൻപിഎൻഎസ്സ് (വെള്ള കാർഡ്) കാർഡിന് നോർമൽ വിഹിതമായി 15 കിഗ്രാം (10.90 നിരക്കിൽ) അരിയും റേഷൻ കടകളിൽ നിന്നും ലഭിക്കും.
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാല് അംഗങ്ങൾക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം നടത്തും. എഎവൈ (മഞ്ഞകാർഡ്) കാർഡുടമകൾക്ക് ഓഗസ്റ്റ് 26 മുതൽ റേഷൻകടകൾ വഴി കിറ്റ് വിതരണം നടത്തും. കിറ്റ് വിതരണം സംബന്ധിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങൾ അവഗണിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.