ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് കൂട്ടുന്നു

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാദ്ധ്യത സൃഷ്ടിച്ച്‌ രാജ്യത്തെ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് കൂട്ടുന്നു. പ്രവര്‍ത്തന ചെലവിലുണ്ടാകുന്ന കനത്ത വര്‍ദ്ധന കണക്കിലെടുത്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും എന്‍ട്രി ലെവല്‍ പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തി. മറ്റൊരു കമ്പനിയായ വോഡഫോണ്‍ ഐഡിയയും അടുത്ത ദിവസം ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും. ഡാറ്റ ഉപയോഗത്തിന്റെ നിരക്കുകളിലാണ് വര്‍ദ്ധന. നേരിട്ട് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം താഴ്ന്ന പ്ലാനുകള്‍ ഒഴിവാക്കി ഡാറ്റ ചാര്‍ജ് ഉയര്‍ത്തുന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. എന്‍ട്രി ലെവല്‍ പ്ലാനുകള്‍ പിന്‍വലിക്കുന്നതിലൂടെ ടെലികോം കമ്പനികളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (എആര്‍പിയു) നാല് മുതല്‍ എട്ട് ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

*50 രൂപയുടെ വര്‍ദ്ധന*

ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന എന്‍ട്രി ലെവലിലെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ നിർത്തലാക്കിയിരുന്നു. തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്ലും 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ പിന്‍വലിച്ചു. ഒരു ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് 24 ദിവസം കാലാവധിയുള്ള ഈ പ്ലാനിലൂടെ ലഭിച്ചിരുന്നത്. എന്നാല്‍ ഈ പ്ലാന്‍ പിന്‍വലിച്ചതോടെ എയര്‍ടെല്ലിന്റെ എന്‍ട്രി ലെവല്‍ പാക്കിന്റെ ചാര്‍ജ് 299 രൂപയാണ്. 28 ദിവസം കാലാവധിയുള്ള ഈ പ്ലാനിലൂടെ ഒരു ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ലഭിക്കും. റിലയന്‍സ് ജിയോ എന്‍ട്രി ലെവലിലെ 209 രൂപയുടെയും 249 രൂപയുടെയും പ്ലാനുകളാണ് നിറുത്തലാക്കിയത്. ഇതോടെ എന്‍ട്രിലെവല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ പ്രതിമാസം 50 രൂപയുടെ വര്‍ദ്ധനയുണ്ടാകും.

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.