വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ്/സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗൈഡുകൾ ഓഗസ്റ്റ് 30ന് മുമ്പ് അപേക്ഷ നൽകണം. നിലവിലെ ലൈസൻസ്/സർട്ടിഫിക്കറ്റിന്റെ പകർപ്പും ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന രേഖകളും സഹിതമാണ് അപേക്ഷ നൽകേണ്ടത്. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ഡിടിപിസി ഓഫീസിൽ നേരിട്ടോ, മെമ്പർ സെക്രട്ടറി, ഡിടിപിസി വയനാട്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത് എന്ന വിലാസത്തിൽ തപാൽ വഴിയോ അപേക്ഷകൾ അയക്കാം. ഫോൺ: 04936 202134, 9446062134.

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി
കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്