രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കൂട്ടത്തോടെ നേതാക്കള്‍. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്

പാര്‍ട്ടിയുടെ ഏക വനിതാ എംഎൽഎയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുൽ രാജി വേക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും രാജി വേണമെന്ന് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു
ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. എത്രയും വേഗം രാജിവച്ചാൽ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായം മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. രാഹുൽ ഇനി ഒപ്പം വേണ്ടെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവ് പക്ഷേ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.