മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മാനന്തവാടി മേഖല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള റോഡുകളുടെ കുറവും അശ്രദ്ധയുമാണ് വാഹനാപകട കാരണങ്ങളെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ടദ്ദേഹം അഭിപ്രായപ്പെട്ടു. ഓവർലോഡ്, ഓവർ സ്പീഡ്, ഓവർ ടേക്ക് എന്നിവക്കെതിരെ ശക്തമായ നടപടികളും ബോധവൽക്കരണവും അപകടങ്ങൾ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. റസ്സാഖ് മാസ്റ്റർ ചാങ്ങിൽ അധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ ഐഡി കാർഡുകൾ വിതരണം ചെയ്തു. സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മാനന്തവാടി ട്രാഫിക് പോലീസ് ഇൻസ്പെക്ടർ ശ്രീ കെ.എ അജിത് കുമാർ റോഡു സുരക്ഷ ക്ലാസ്സും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എസ്.ബൈജു ലഹരിക്കെതിരെയുള്ള ക്ലാസ്സും എടുത്തു. റാഫ് ജില്ലാ ഭാരവാഹികളായ ടിടി സുലൈമാൻ, സീത വിജയൻ,സൗജത്ത് ഉസ്മാൻ, ബേബി തുരുത്തിയിൽ, വാസു അമ്മാനി, പിശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രേംരാജ് ചെറുകര സ്വാഗതവും ഉസ്മാൻ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
റാഫ് മാനന്തവാടി മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു
മനോജ് കളരിക്കാട്ട് പ്രസിഡന്റായും പ്രേം രാജ് ചെറുകര ജനറൽ സെക്രട്ടറിയായും ഉസ്മാൻ വെള്ളമുണ്ട ട്രഷററായി തിരഞ്ഞെടുത്തു