തരിയോട്: ഡി.വൈ.എഫ്.ഐ. തരിയോട് മേഖലാ കമ്മിറ്റി നടത്തിയ ഓണാഘോഷം ‘തകൃതി – തരിയോട് ഓണം തകർത്തോണം’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പൾസ് എമർജൻസി ടീം കാവുംമന്ദം വിജയികളായി.
ഒന്നാം സമ്മാനമായി ട്രോഫിയും 3001 രൂപയും പൂവൻകോഴിയും ടീം ഏറ്റുവാങ്ങി. ഷിബു കെ.ടി. ആയിരുന്നു ടീം ക്യാപ്റ്റൻ. പി.കെ. മുസ്തഫ ടീം മാനേജരായിരുന്നു. ശിവാനന്ദൻ, അനീഷ്, രജേഷ്, സ്വരാജ്, സൂരജ്, മഹേഷ്, അനിൽ, പ്രജീഷ് എന്നിവരും ടീമിൽ അംഗങ്ങളായിരുന്നു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി