കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക മാനസിക പീഡകളെക്കുറിച്ച് തുറന്നു പറഞ്ഞു അവതാരകയുടെ പോസ്റ്റ്; മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ജസീലയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.തന്റെ കാമുകനില്‍ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടിയുടെ പോസ്റ്റ്.

കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായിയെന്നും മുഖത്തും ശരീരത്തും ആഴത്തില്‍ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി. പല മുറിവുകളും ആഴത്തിലുള്ളതായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോണ്‍ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. തന്റെ പ്രണയം തകരാതിരിക്കാനാണ് പലപ്പോഴായി ക്രൂര മർദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോഴും തുറന്നുപറയാതിരുന്നത് എന്നാണ് നടി പറയുന്നത്.

2024 ഡിസംബർ 31ന് തനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എത്രത്തോളം പ്രയാസമേറിയതാകുമെന്ന് പറഞ്ഞുകൊണ്ടാണ് താൻ അനുഭവിച്ചത് ജസീല ആരാധകരുമായി പങ്കുവച്ചത്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാള്‍ എന്റെ വയറ്റില്‍ രണ്ടുതവണ ചവിട്ടി. മുഖത്ത് വള ചേർത്ത് ഇടിച്ചു. മുഖം കീറി. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം അയാള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാൻ വിസമ്മതിച്ചുവെന്നും എന്നാല്‍ പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് നടി പറയുന്നത്. വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരില്‍ പരാതി നല്‍കിയെന്നും ഇതിന്റെ കേസ് ഇപ്പോള്‍ നടക്കുകയാണെന്നും നടി പറഞ്ഞു.

ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയില്‍ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥയായി താൻ പത്ത് കിലോ ഭാരം കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. താൻ അദ്ദേഹത്തിന് ഒരു അവസാന അവസരം പോലും നല്‍കി എന്നും ജസീല പറഞ്ഞു. അയാള്‍ മർദ്ദിച്ചപ്പോള്‍ പലതവണ തടയാല്‍ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നല്‍കിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതല്‍ നേരം എതിർത്ത് നില്‍ക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.

കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുന്നതാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് മന്ത്രി ഒ. ആർ കേളു

മാനന്തവാടി: പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,

വാഹനാപകടം യുവാവ് മരിച്ചു.

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുവന്നത് എന്തിന്? മാധ്യമങ്ങളോട് പ്രതികരിച്ച് രേണു സുധി; വിശദാംശങ്ങൾ

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന്

സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർക്ക് തൊഴില്‍ ഭീഷണി.2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം അധ്യാപകർക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.