ബിഗ് ബോസിൽ നിന്ന് സ്വയം പുറത്തുവന്നത് എന്തിന്? മാധ്യമങ്ങളോട് പ്രതികരിച്ച് രേണു സുധി; വിശദാംശങ്ങൾ

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രേണു സുധി വ്യക്തമാക്കി. ഷോയുടെ തുടക്കം മുതല്‍ പുറത്താവുമെന്ന് പ്രവചിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രേണുവിന്റേത്.

ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും പിന്നീട് ടാസ്കുകളില്‍ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെന്ന് രേണു സമ്മതിച്ചു. പലതവണ ബിഗ് ബോസിനോട് വീട്ടില്‍ പോകാൻ താൻ ആവശ്യപ്പെട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു.

ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായിരുന്നു. ഷോയില്‍ വന്നപ്പോള്‍ വീണ്ടും ആ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്,” രേണു പറഞ്ഞു.താൻ ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് പറഞ്ഞവർക്ക് മുന്നില്‍ ഒരു ദിവസമെങ്കിലും ലാലേട്ടൻ തന്നെ ഷോയില്‍ നിർത്തിയെന്ന് കാണിക്കാനാണ് താൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാസവും അഞ്ച് ദിവസവുമാണ് താൻ ഷോയില്‍ നിന്നത്. ഇത് തനിക്കെതിരെ സംസാരിച്ചവർക്കുള്ള മറുപടിയാണെന്നും രേണു സുധി വ്യക്തമാക്കി.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.