കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സും ബത്തേരി “ഭാഗത്തേക്ക് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. നൂൽപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







