ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് മുന്‍ഗണനയുണ്ട്. സെപ്റ്റംബര്‍ 19 ന് പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും സെപ്റ്റംബര്‍ 20 ന് കല്‍പ്പറ്റ മരവയല്‍ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തിലും സെലക്ഷന്‍ ട്രയല്‍സ് നടക്കും. സെലക്ഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ വയസ് അല്ലെങ്കില്‍ ക്ലാസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് കിറ്റ് സഹിതം രാവിലെ 9.30 ന് അതത് സ്ഥലങ്ങളില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 9778871869.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.