മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കായി ആർത്തവ ശുചിത്വം, കൗമാരക്കാരുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് അവബോധവും, കൂടാതെ ബ്ലഡ്
ഡൊണേഷൻ ഡ്രൈവും നടക്കും.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ശിശുരോഗ വിഭാഗം പ്രൊഫ. ഡോ. മനോജ് നാരായണൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശ്രീലാൽ, പ്രസവ-സ്ത്രീ രോഗ വിഭാഗം മേധാവി ഡോ. അമർപാലി, ഡോ. അരുൺ വർഗീസ്, ഡോ. അപർണ എന്നിവർ സംസാരിച്ചു.