ആപ്പിളിൻ്റെ ഐഫോൺ 17 സീരീസുകൾ ഇന്ന് ഇന്ത്യയിൽ വില്പ്പനയ്ക്കെത്തും. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ഇന്ന് ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർമാരായ ക്രോമ സ്റ്റോറുകൾ ഐ ഫോൺ 17 സീരീസിലെ ഫോണുകൾക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിളിൻ്റെ ഇന്ത്യയിലെ ഔദ്യോഗിക സ്റ്റോറുകളിൽ നിന്നും ഐഫോൺ 17 സീരീസുകൾ വാങ്ങാൻ സാധിക്കും. പൂനെ, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകളിൽ ഇവ ലഭ്യമാകും. ആപ്പിളിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഐഫോൺ 17 സീരീസിൻ്റെ വിൽപ്പനയുണ്ട്. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ, ക്വിക്ക് കൊമേഴ്സ് ആപ്പുകൾ, ക്രോമ, വിജയ് സെയിൽസ്, ഇൻഗ്രാം മൈക്രോ ഇന്ത്യ പോലുള്ള മറ്റ് അംഗീകൃത ആപ്പിൾ റീട്ടെയിലർമാർ വഴിയും ആപ്പിളിൻ്റെ പുതിയ ഐഫോൺ 17 സീരീസുകൾ വാങ്ങാവുന്നതാണ്.
ഇന്ത്യയിലെ ഐഫോൺ 17 സീരീസ് വില
ഐഫോൺ 17
ഐഫോൺ 17 (256 ജിബി): ₹82,900
ഐഫോൺ 17 (512GB): ₹1,02,900
ഐഫോൺ എയർ
ഐഫോൺ എയർ (256GB): ₹1,19,900
ഐഫോൺ എയർ (512GB): ₹1,39,900
ഐഫോൺ എയർ (1TB): ₹1,59,900
ഐഫോൺ 17 പ്രോ
ഐഫോൺ 17 പ്രോ (256GB): ₹1,34,900
ഐഫോൺ 17 പ്രോ (512GB): ₹1,54,900
ഐഫോൺ 17 പ്രോ (1TB): ₹1,74,900
ഐഫോൺ 17 പ്രോ മാക്സ്
ഐഫോൺ 17 പ്രോ മാക്സ് (256GB): ₹1,49,900
ഐഫോൺ 17 പ്രോ മാക്സ് (512GB): ₹1,69,900
ഐഫോൺ 17 പ്രോ മാക്സ് (1TB): ₹1,89,900
ഐഫോൺ 17 പ്രോ മാക്സ് (2TB): ₹2,29,900
ഐഫോൺ 17ന്റെ അടിസ്ഥാന വില ഐഫോൺ 16 നെക്കാൾ കൂടുതലാണ്. എന്നാൽ ഐഫോൺ 17ൻ്റെ ബേസ് സ്റ്റോറേജ് 256GBയിൽ നിന്നാണ് ആരംഭിക്കുന്നത്. ഐഫോൺ 16ൻ്റെ ബേസ് സ്റ്റോറേജ് 128GBആയിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ആപ്പിൾ പുതിയ സീരീസിൽ ഒരുക്കിയിട്ടുണ്ട്. വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾക്കൊള്ളുന്ന ആപ്പിളിൻ്റെ ആദ്യത്തെ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെയാണ് ഐഫോൺ 17 പ്രോ എത്തുന്നത്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോൺ 17 പ്രോയിൽ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിൾ രൂപകൽപ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീൽഡ് 2 സ്ക്രീനുകൾക്ക് 3 മടങ്ങ് മികച്ച സ്ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ഉപകരണങ്ങൾക്കും 3,000nits എന്ന പീക്ക് ഔട്ട്ഡോർ ലൈറ്റുമുണ്ട്.