ജില്ലതല കര്‍ഷക ദിന ഉദ്ഘാടനം ആഗസ്റ്റ് 17 നു സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിക്കും. നിയോജക മണ്ഡലതലത്തില്‍ എല്ലാ കൃഷി ഭവനുകളിലും സും മീറ്റിംഗ് വഴി എം.എല്‍.എമാര്‍ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നടക്കും.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ