ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ദ്വിദിന ഫോട്ടോ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. നഗരസഭാ അങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനം ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും ജില്ല കൈവരിച്ച നേട്ടങ്ങളുടെ നേര്‍ കാഴ്ച്ചകളാണ് നൂറോളം ഫോട്ടോകളിലായി ഒരുക്കിയിട്ടുളളത്. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സി.കെ സഹദേവന്‍, ടോം ജോസ്, ബ്ലോക്ക് മെമ്പര്‍ ലതാശശി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച