കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ ആദിവാസി ജനവിഭാഗങ്ങള്‍ക്കായി വീല്‍ ചെയര്‍, ക്രച്ചസ് എന്നിവ നല്‍കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കെയര്‍ ആര്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴയില്‍ നിന്നും ഇവ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. 7 വീല്‍ചെയറും, 15 ആക്സിലറി ക്രച്ചസുമാണ് നല്‍കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വിതരണം. ഭിന്നശേഷിക്കാരായ ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും, സഹായങ്ങളും ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമാണ് ഇവ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പദ്ധതി നടപ്പിലാക്കി വരുന്നു ണ്ടെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഐ.റ്റി.ഡി.പി പ്രൊജ്ക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ടി.ഡി.ഒ ജി.പ്രമോദ്, ടി.ഇ.ഒ റ്റി.നജ്മുദീന്‍, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സാക്ഷരത പ്രേരക് എം.പി ശ്രീജ, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ ഒ.എം ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







