ബഫർ സോണ്‍ പ്രഖ്യാപനം ജനദ്രോഹപരം: കെ.സി.വൈ.എം മാനന്തവാടി രൂപത.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്ററോളം ദൂരം പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ കരടുവിജ്ഞാപനത്തിൽ കെസിവൈഎം മാനന്തവാടി രൂപതാ സമിതി അപലപിച്ചു. തികച്ചും യുക്തിഭദ്രമല്ലാത്ത കേന്ദ്ര, സംസ്ഥാന ഭരണാധികാരികളുടെ ഇത്തരം നടപടികളിൽ മലയോര ജനതയെക്കാപ്പം കെസിവൈഎം അതീവഖേദം പ്രകടിപ്പിച്ചു.
വന്യമൃഗങ്ങളുടെ കാടിറക്കവും, കാര്‍ഷികവിളകളുടെ വിലയിടിവും, വിളനാശവും, കാലാവസ്ഥാ വ്യതിയാനവും, കടക്കെണിയും മൂലം വേദനിക്കുന്ന മലയോര ജനതയക്ക് ബഫർ സോൺ പ്രഖ്യാപനം തികച്ചും ആശങ്കാജനകമാണെന്ന് രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.

മാത്രവുമല്ല, കാർഷിക മേഖലയിലും കെട്ടിട നിർമ്മാണമേഖലയിലും വൻ പ്രതിസന്ധികളാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നതെന്നും, അൻപത്തിയൊൻപതോളം ജനവാസകേന്ദ്രങ്ങളെ ഈ വിജ്ഞാപനം പൂർണമായും ബാധിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിനെ ആസ്പദമാക്കി സമിതി വിലയിരുത്തി.

വയനാടൻ ജനതയെയും മലബാർ പ്രദേശത്തെയും കുടിയേറ്റ കർഷകരെയും ഒരു പോലെ ബാധിക്കുന്ന പ്രസ്തുത കരട് വിജ്ഞാപനം പിൻവലിച്ച് ജനങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കന്നില്ലെങ്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ നടപടിക്ക് തുടക്കം കുറിക്കുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തില്‍ രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, വൈസ് പ്രസിഡണ്ട് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചു കുഴി, സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ,കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, ആനിമേറ്റർ സി. സാലി CMC എന്നിവർ സംസാരിച്ചു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.