ലക്കിടി: ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹിക പ്രവർത്തക വിഭാഗവും ടോട്ടം റിസോഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നവജീവൻ ദശദിന ക്യാമ്പിന് തുടക്കമായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എംപി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, വാർഡ് മെമ്പർ ജ്യോതിഷ്, ലക്കിടി സ്‌കൂൾ ഹെഡ് മാസ്റ്റർ കരീം, ടോട്ടം റിസോഴ്സ് സെന്റർ അക്കാദമിക് ഡയറക്ടർ ജയ്ശ്രീകുമാർ, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രതീഷ്, എന്നിവർ ആശംസ അർപ്പിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ സ്ത്രീപദവി പഠനം മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഗോത്രവർഗ ജനതയും വികസനവും എന്ന വിഷയത്തിൽ ജയ്ശ്രീകുമാർ ക്ലാസ്സെടുത്തു. പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഫെബ്രുവരി 12 ന് അവസാനിക്കും.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,