കൽപ്പറ്റ: കഴിഞ്ഞ നാലര വർഷക്കാലമായി ജീവനക്കാരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഇടത് സർക്കാരിനെതിരെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് കേരളാ എൻ.ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം എൻ.ഡി.അപ്പച്ചൻ പറഞ്ഞു. നിരവധി പ്രക്ഷോഭ സമരങ്ങളിലൂടെ ജീവനക്കാർ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഇടത് സർക്കാർ ചെയ്തത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഉൾപ്പടെ നടപ്പിലാക്കാതെ വഞ്ചനാപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആശങ്കകൾ അകറ്റി കൊണ്ട് മാത്രമെ പരിസ്ഥിതി ദുർബല മേഖലകളുടെ വിജ്ഞാപനം പുറത്തിറക്കാവൂ എന്ന് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.ജി.എസ്. ഉമാശങ്കർ, വി.സി.സത്യൻ, മോബിഷ് പി തോമസ്, കെ.എ.മുജീബ്, കെ.ടി.ഷാജി, ടി.അജിത് കുമാർ, എം.സി. ശ്രീരാമകൃഷ്ണൻ,സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, അഭിജിത്ത് സി.ആർ., രാകേഷ് എം.എസ്, കെ.ഇ.ഷീജാമോൾ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ