വെണ്ണിയോട് : ദൈനംദിനം വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ പാചകവാതക വിലയിൽ പ്രതിഷേധിച്ചുകൊണ്ട് സി ഐ ടി യു വെണ്ണിയോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ബിജെപിയും ഓട്ടോ-ടാക്സി ജീവനക്കാരെയും പാവങ്ങളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും ദ്രോഹിക്കുന്ന നടപടി തിരുത്തണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു സിപിഐഎം കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗം വി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സിഐടിയു വെണ്ണിയോട് യൂണിറ്റ് പ്രസിഡൻറ് സുനിൽ ആവണി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ വിനോദ് സ്വാഗതവും യൂണിറ്റ് ജോയിൻ സെക്രട്ടറി പി മൻസൂർ നന്ദിയും പറഞ്ഞു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







