ഹൈദരാബാദ്: യാത്രയ്ക്കിടെ മൂത്രശങ്കയുണ്ടായതിനെ തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് ചാടിയയാള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം.ദൗലത്താബാദിലെ തിമ്മറെഡ്ഡി പള്ളേയിലെ പി രാമലുവാണ് മരിച്ചത്. മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. റാവല്‍പള്ളേയില്‍ വെച്ചാണ് അപകടം നടന്നത്.റാവല്‍പള്ളേ ഗ്രാമത്തില്‍ നിന്ന് ബസ് അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍, തനിക്ക് മൂത്രമൊഴിക്കണമെന്നും ബസ് നിര്‍ത്തണമെന്നും രാമലു ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോള്‍ ബസ് നിര്‍ത്താമെന്ന് ഡ്രൈവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ മൂത്ര ശങ്ക അടക്കിവയ്ക്കാന്‍ കഴിയാതെ വന്നതോടെ രാമലു ഓടുന്ന ബസില്‍ നിന്ന് ചാടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ രാമലു മരിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ