തലപ്പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ നാലംഗ സംഘമാണ് എത്തിയത്ത്. കബനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററും ലഘുലേഖകളും വിതരണം ചെയ്തു. ഇന്ന് രാത്രി 7.30 ഓടെയാണ് മാവോയിസ്റ്റുകള്‍ എ്ത്തിയത്.
പ്രദേശവാസിയായ തുപ്പാടന്‍ സിദ്ദിഖിന്റെ വീടിന്റെ ഭിത്തിയില്‍ പോസ്റ്ററുകള്‍ പതിക്കുകയും, സിദ്ദിഖിന്റെ മകന്റേയും, കൂട്ടുകാരന്റേയും കൈവശം ലഘുലേഖകള്‍ നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് കുറച്ചു നേരം മുദ്രാവാക്യം വിളിച്ച ശേഷം സംഘം തിരിച്ച് കാട്ടിലേക്ക് മടങ്ങി. കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും,കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് പോസ്റ്റര്‍ പ്രചാരണം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.