ജനപക്ഷ ബദൽ നയങ്ങൾ കരുത്തു പകരുക
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുന: സ്ഥാപിക്കുക
കേന്ദ്രസർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക
ഒഴിവുകൾ നികത്തുക
വർഗീയതയെ ചെറുക്കുക
ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലായീസ് ടീച്ചേഴ്സ് അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രാദേശിക കാൽനട ജാഥ വെണ്ണിയോട് നിന്നും കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം വി എൻ ഉണ്ണികൃഷ്ണൻ സിപിഐഎം വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി ജെ ജോസ് എന്നിവർ സംസാരിച്ചു ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് ട്രഷറർ ഷജിൻ ജോസ് അധ്യക്ഷത വഹിച്ചു നളിനാക്ഷൻ സ്വാഗതവും ജാഥാക്യാപ്റ്റൻ എ ടി ഷണ്മുഖൻ നന്ദിയും പറഞ്ഞു ജാഥ വൈസ് ക്യാപ്റ്റൻ വിൽസൺ തോമസ് ജാഥാ മേനേജർ ഹയറുന്നിസ
എന്നിവർ നേതൃത്വം നൽകി.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ