വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ട സംഘടിപ്പിക്കുന്ന ഒന്നാമത് പ്രീമിയർ ലീഗിന് വെള്ളമുണ്ട എച്എസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇക്ബാൽ എം. അദ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കെ.ജുനൈദ് കൈപ്പാണി, പി കെ അമീൻ,ടി അസിസ് എന്നിവർ സംസാരിച്ചു.ഫൈനൽ വിജയികൾക്ക് കസ്കസ് റെസ്റ്റോറൻ്റ് 8/4 സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും പ്രെസ് മണിയും, അഫ്സൽഫഹദ് സ്മാരക റണ്ണേഴ്സ് ട്രോഫിയും പ്രെസ് മണിയും സമ്മാനിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 6 വരെയാണ് ടൂർണമെൻ്റ്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത