കാടിന്റ മക്കളുടെ പൊരുളറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം തിരുനെല്ലിയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.

മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ ഗോത്രായനം തുടങ്ങി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ.) പരിശീലനത്തിന്റെ ഭാഗമായ പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണ് കില ഇറ്റിസി ഗോത്രായനം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ചെറുസംഘമായാണ് ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.

ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള അവസ്ഥയും സംഘം മനസിലാക്കുമെന്ന് കില ഇറ്റിസി പ്രിന്‍സിപ്പലും ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണറുമായ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യം നേരിട്ടു മനസിലാക്കി പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമവും മികവുറ്റതുമാക്കാന്‍ ഇത്തരം പരിശീലന പരിപാടികള്‍ക്ക് കഴിയുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ പൊതു -അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്‌ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ – തദ്ദേശ സ്ഥാപനതല പദ്ധതികളെക്കുറിച്ചും പഠനം നടത്തും.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ആദിവാസി ഊരുകളാണ് സംഘം ആദ്യദിവസം സന്ദര്‍ശിച്ചത്. മുള്ളന്‍കൊല്ലി, പ്ലാമൂല, അരീക്കര എന്നീ ഗോത്രസങ്കേതങ്ങളിലെ വീടുകള്‍, പ്രദേശത്തെ അംഗനവാടികള്‍, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടു മനസിലാക്കാനുള്ള പഠന പരിശീലനരീതിയായ ഗോത്രായനം ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചാണ് നടത്തുന്നത്.
തിരുനെല്ലി പഞ്ചായത്ത് പതിനേഴാം വാര്‍ഡംഗം ബേബി, പട്ടിവര്‍ഗപ്രമോട്ടര്‍മാരായ ശ്രീജ, ശാന്ത എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഗോത്രവര്‍ഗ സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത്.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പി.പി.ബിനില, ബി.ഗോകുല്‍, ആസിഫ് അഷറഫ്, അര്‍ച്ചന എസ്.രാജ്, ഹാഫിസ് മുഹമ്മദ്, റോസ് മേരി ജോസ്, കെ.ജി.സഞ്ജു, ജസ്മല്‍ ഖാന്‍ എന്നിവരാണ് പഠനസംഘത്തിലുള്ളത്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.