യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍

സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നല്‍കുന്ന സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് ബട്ടണുകള്‍ക്ക് പുറമെ യൂട്യൂബര്‍മാര്‍ക്ക് ഗോള്‍ഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂര്‍. കന്നഡ, തമിഴ്, മലയാളം ബ്ലോഗര്‍മാരെയും വ്‌ളോഗര്‍മാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിലാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പ്രമുഖ സൗത്തിന്ത്യന്‍ യൂട്യൂബര്‍മാരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥി ആകും.

ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് മാത്രമായി ഒരു ക്ലബ്ബ് രൂപികരിക്കാനും പദ്ധതിയുണ്ട്.ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോബി ഫാന്‍സ് ആപ്പ് വഴി ഈ ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എല്ലാവര്‍ഷവും ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പങ്കെടുക്കാവുന്നതാണ്. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 5 ലക്ഷം മുതല്‍ പത്ത്, ഇരുപത്തിയഞ്ച്, അമ്പത് ലക്ഷം ആകുമ്പോള്‍ ബോബി ഫാന്‍സ് ആപ്പില്‍ വിവരങ്ങള്‍ പുതുക്കി നല്‍കാവുന്നതുമാണ്. ഗോള്‍ഡ് ബട്ടണ്‍ കൂടാതെ നിരവധി സ്വര്‍ണസമ്മാനങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലഭിക്കും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള യൂട്യൂബര്‍മാര്‍ക്കും എപ്പോള്‍ വേണമെങ്കിലും രണ്ട് ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ തികയുമ്പോള്‍ ബോബി ചെമ്മണൂര്‍ ഗോള്‍ഡ് ബട്ടണ് അപേക്ഷിക്കാവുന്നതാണ്.

കൂടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലെത്തുന്ന യൂട്യൂബ് ചാനലിന് 101 പവന്‍ 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത എവര്‍ റോളിംഗ് ബിഗ് ഗോള്‍ഡ് ബട്ടണ്‍ നല്‍കാനും പദ്ധതിയുണ്ടന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സ്‌ക്കോളര്‍ഷിപ്പുകളും നല്‍കും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് അവര്‍ക്കറിയാവുന്ന അശരണരായ വ്യക്തികളുടെ വിവരങ്ങള്‍ ബോബി ഫാന്‍സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളവര്‍ക്കുള്ള സഹായം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുഖേന തന്നെ കൈമാറും.

ഇനിയുള്ള ലോകം ഇന്‍ഫ്‌ളുവന്‍സര്‍മാരുടേതാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കാന്‍ ശേഷിയുള്ളവരാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ഏത് രംഗത്തും ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവന വളരെ വലുതാണ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ കോവിഡാനന്തരടൂറിസം അടക്കമുള്ള സമഗ്ര മേഖലയിലെയും പ്രാദേശിക വികസനത്തില്‍ യൂട്യൂബര്‍മാരെ കൂടി പങ്കാളികളാകുന്ന തരത്തിലാണ് മിസ്റ്റി ലൈറ്റ്‌സ് 2021 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റയും വയനാട് ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ
മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പകളായ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസ്, 999 ഐ.എൻ.സി. എന്നിവരാണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.