കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫീസ് പരിധിയിൽ ആയിരം രൂപയ്ക്ക് മുകളില്‍ ബില്‍ കുടിശ്ശികയുള്ള ഗുണഭോക്താക്കളുടെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കേടായ വാട്ടര്‍ മീറ്റര്‍ മാറ്റാത്തവര്‍, വാട്ടര്‍ ബില്ല് അടയ്ക്കുന്നതിന് ഇന്‍സ്റ്റാള്‍മെന്റ് വാങ്ങിയതിന് ശേഷവും കൃത്യമായി ബില്ല് അടയ്ക്കാത്തവര്‍ എന്നീ ഗുണഭോക്താക്കളുടെ കണക്ഷനും വിച്ഛേദിക്കുന്നതാണ്.
വാട്ടര്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന സാഹചര്യത്തിലാണ് കണക്ഷന്‍ വിച്ഛേദിക്കുന്നതെന്ന്അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.