പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ് കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം. 18-45 ന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7012992238, 8078711040, 04936 206132.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്