പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം, റോഡുകൾ, നടപ്പാതകൾ, വീടുകളുടെ പുനരുദ്ധാരണം, സോളാർ സ്ട്രീറ്റ് ലൈറ്റ്, പമ്പ് ഹൗസ് നിർമാണം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി അധിവസിക്കുന്ന നഗറുകളുടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അംബേദ്‌കർ ഗ്രാമ വികസന പദ്ധതി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ ആർ സരിൻ, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജേഷ് സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബെന്നി അരിഞ്ചേർമല, വത്സല, എം മുരളി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി പി ബിജു തുടങ്ങിയവർ സംസാരിച്ചു.