ജില്ലയില്‍ ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ നടക്കുന്ന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാരാമ്പറ്റ വോളിബോള്‍ ഗ്രൗണ്ടില്‍ രാവിലെ 9 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ഫെബ്രുവരി 23 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. 2000 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കാണ് അവസരം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവരെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല. മത്സരാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 9847877857.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം