വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി.

ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന് തെളിയിച്ച് പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി.
കേരള വനം വന്യജീവി വകുപ്പും
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35 ഇനം സൂചി തുമ്പികളിലും 15 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

തുമ്പികൾ ഒരു ജലജന്യ ഷഡ്പദം ആയതിനാലും തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാലും ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്.
അതിനാൽ തന്നെ
വന്യ ജീവി സങ്കേതങ്ങളിലെ ജലാശയങ്ങളോട് ചേർന്നാണ് പഠനങ്ങൾ നടന്നത്. 2020 ആഗസ്റ്റ് മാസം മുതൽ നവംമ്പർ 2020 വരെ നാല് മാസം നീണ്ട പഠനത്തിൽ 33 കുളങ്ങളും 28 കാട്ടരുവികളും 12 ചതുപ്പുകളും സംഘം പഠനവിധേയമാക്കി.. തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ് ജലാശയങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറഞ്ഞിരിക്കുന്ന സമയമായതിനാൽ തന്നെ ഈ സമയങ്ങളിൽ തുമ്പികളെ ജലാശയങ്ങൾക്കരികിൽ കൂടുതൽ കാണാൻ സാധിച്ചു എന്നും തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതൽ കണ്ടത് വനത്തിലെ കുളങ്ങളിലാണെങ്കിലും
പശ്ചിമഘട്ടത്തിൽ മാത്രം പ്രാദേശികമായി കാണുന്ന തുമ്പി ഇനങ്ങൾ കൂടുതൽ കണ്ടത് കാട്ടരുവികളിലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫേൺസ് സംഘടനയുടെ സെക്രട്ടറി കൂടിയായ മുനീർ തോൽപ്പെട്ടി പറഞ്ഞു.

കര്‍ണാടകത്തിലെ കുടക് പ്രദേശങ്ങളിലെ കാട്ടുചതുപ്പുകളിൽ മാത്രം കണ്ടുവന്നിരുന്നതും കേരളത്തിൽ ആദ്യമായി കണ്ടതുമായ ചതുപ്പ് വിരിച്ചിറകൻ (Indolestes pulcherrimus) എന്ന സൂചിത്തുമ്പി , ചെറുനീലി തുമ്പി (Amphiallagma parvum), പാണ്ടൻ കരിമുത്തൻ (Indothemis limbata), തുടങ്ങിയ നിരവധി അപൂർവ്വ തുമ്പികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് പഠനത്തിന് സാങ്കേതിക സഹായങ്ങൾ നൽകിയ സൊസൈറ്റി ഫോർ ഒഡോനൈറ്റ് സ്റ്റഡീസിലെ വിവേക് ചന്ദ്രൻ പറഞ്ഞു.

വയനാട് വന്യജീവിസങ്കേതത്തിൽ നടന്ന ഈ പ്രാഥമിക പഠനത്തിന്റെ ഫലങ്ങൾ ഇവിടുത്തെ ജലാശയങ്ങളുടെ ആര്യോഗ്യത്തെക്കുറിച്ച് ശുഭകരമായ സൂചനകളാണ് നല്കുന്നത് എന്നും വരും വർഷങ്ങളിൽ തുമ്പികളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും വനം വകുപ്പ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുമ്പികളെക്കുറിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വനം വകുപ്പ് ഉദ്ദേശിക്കുന്നു എന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ശ്രീ എസ്. നരേന്ദ്ര ബാബു IFS പറഞ്ഞു.

റിപ്പോർട്ടിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
https://www.ferns.org.in/resources/wyd-wls-odonate-2020.pdf
ഫോട്ടോകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുക
മുനീർ തോൽപ്പെട്ടി: 97448 60686
വിവേക് ചന്ദ്രൻ: 9496349696

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.