മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ കാവ് – കാളി റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജിതിന്‍ കണ്ടോത്ത് നിര്‍വ്വഹിച്ചു. എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയത്. ചടങ്ങില്‍ സഹദേവന്‍ പുളിയമ്പറ്റ, അബ്ദുല്‍ കരീം മുസ്ല്യാര്‍, വര്‍ഗ്ഗീസ് മാനിവയല്‍, വിനീത ചാലാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.