കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.02.21) പുതുതായി നിരീക്ഷണത്തിലായത് 243 പേരാണ്. 317 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5923 പേര്‍. ഇന്ന് പുതുതായി 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 423 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 277769 സാമ്പിളുകളില്‍ 271929 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 245721 നെഗറ്റീവും 26208 പോസിറ്റീവുമാണ്.

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ
പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.