സംസ്ഥാനത്ത് 3,671 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൾ
തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 477, കോഴിക്കോട് 436, കൊല്ലം 372, പത്തനംതിട്ട 314, എറണാകുളം 329, മലപ്പുറം 266, ആലപ്പുഴ 264, തിരുവനന്തപുരം 164, കോട്ടയം 209, കണ്ണൂര്‍ 117, വയനാട് 150, പാലക്കാട് 47, കാസര്‍ഗോഡ് 92, ഇടുക്കി 80 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 518, പത്തനംതിട്ട 512, ആലപ്പുഴ 263, കോട്ടയം 548, ഇടുക്കി 108, എറണാകുളം 345, തൃശൂര്‍ 276, പാലക്കാട് 173, മലപ്പുറം 213, കോഴിക്കോട് 432, വയനാട് 114, കണ്ണൂര്‍ 128, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.