മീനങ്ങാടി, നൂല്‍പ്പുഴ സ്വദേശികള്‍ 21 വീതം, മേപ്പാടി 13, മാനന്തവാടി 12, മപ്പൈനാട്, മുട്ടില്‍ 9 വീതം, പൂതാടി 8, ബത്തേരി 7, അമ്പലവയല്‍, എടവക, നെന്മേനി, പനമരം, വെങ്ങപ്പള്ളി 5 വീതം, പുല്‍പള്ളി, തവിഞ്ഞാല്‍ 4 വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി,തരിയോട്, വെള്ളമുണ്ട,വൈത്തിരി 3 വീതം, കല്‍പ്പറ്റ, തിരുനെല്ലി 2 വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. സൗദിയില്‍ നിന്നും വന്ന മൂപ്പൈനാട് സ്വദേശി, കുവൈത്തില്‍ നിന്നും വന്ന തൊണ്ടര്‍നാട് സ്വദേശി, കര്‍ണാടകയില്‍ നിന്നും വന്ന രണ്ട് വെള്ളമുണ്ട സ്വദേശികള്‍, ഒരു മാനന്തവാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.